Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nmr Razak

എ​ൻ.​എം.​ആ​ർ. റ​സാ​ഖി​ന്‍റെ ചി​ഹ്ന​ത്തി​ൽ മാ​റ്റം; കു​ട​ത്തി​ന് പ​ക​രം മോ​തി​രം

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​ട​ത് സ്വ​ത​ന്ത്ര​ൻ എ​ൻ.​എം.​ആ​ർ. റ​സാ​ഖി​ന്‍റെ ചി​ഹ്ന​ത്തി​ൽ മാ​റ്റം. കു​ടം ചി​ഹ്ന​ത്തി​ന് പ​ക​രം മോ​തി​രം അ​നു​വ​ദി​ച്ചു. കു​ടം ചി​ഹ്നം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്നാ​ണ് ചി​ഹ്നം മാ​റ്റി​യ​ത്. പി​ന്നാ​ലെ പു​തി​യ ചി​ഹ്ന​ത്തി​ന്‍റെ പോ​സ്റ്റ​ർ എ​ൽ​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി. അ​തേ​സ​മ​യം ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​രു സ​ർ​പ്രൈ​സ് എം​എ​ൽ​എ​യെ കൊ​ടു​ക്കു​മെ​ന്നും വ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് ഇ​ട​തു​പ​ക്ഷം ന​ട​ന്നു ക​യ​റു​മെ​ന്നും എ​ൻ.​എം.​ആ​ർ. റ​സാ​ഖ് പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​ന് ആ​ശ​യ ദാ​രി​ദ്ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ റ​സാ​ഖ് പാ​ല​ക്കാ​ട്ട് ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി​ട്ട് സ്ഥി​ര​മാ​യി ഒ​രു എം​എ​ൽ​എ ഇ​ല്ലെ​ന്നും ആ​രോ​പി​ച്ചു. ഇ​വി​ടെ ഒ​രു എം​എ​ൽ​എ ഉ​ണ്ടാ​വു​ക എ​ന്നു​ള്ള​തും പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ ഒ​രാ​ൾ എം​എ​ൽ​എ ആ​വു​ക എ​ന്നു​ള്ള​തും അ​നി​വാ​ര്യ​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും റ​സാ​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up